---
title: "കൊല്ലത്ത് മത്സ്യബന്ധന ബോട്ട്  അപകടം; തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു"
english_title: "kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346338/kollam"
published_at: "2026-03-08T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൊല്ലത്ത് മത്സ്യബന്ധന ബോട്ട്  അപകടം; തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

> **Lead Summary:** കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

## Article Content

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346338/kollam)