---
title: "നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി"
english_title: "rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346375/rahulgandhi"
published_at: "2026-03-08T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad03d059740_download_(7).jpeg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

## Article Content

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ. സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായി യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ. കൂടാതെ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കല്‍ എന്നിവയാണ് രാഹുല്‍ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികള്‍. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346375/rahulgandhi)