---
title: "വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം"
english_title: "wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346376/wayanad"
published_at: "2026-03-08T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad04562a8f5_download_(30).jpeg"
keywords: []
---

# വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

> **Lead Summary:** മുണ്ടക്കൈ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി നിർമിച്ച ടൗണ്‍ഷിപ്പ് സന്ദർശിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബർ ആക്രമണം.

## Article Content

മുണ്ടക്കൈ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി നിർമിച്ച ടൗണ്‍ഷിപ്പ് സന്ദർശിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബർ ആക്രമണം.

>  സന്ദർശനത്തിനിടെ കൂടെ നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനില്‍ക്കാൻ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചത്.ടൗണ്‍ഷിപ്പ് സന്ദർശിക്കുന്നതിനിടെ തന്നെ അനുഗമിച്ച ജില്ലാ സെക്രട്ടറിയോട്, "നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാൻ നിങ്ങള്‍ക്ക് വേണ്ടിയാണ് വന്നതെന്ന് ആളുകള്‍ തെറ്റിദ്ധരിക്കില്ലേ" എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.

> "ആദ്യം പാർട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും", "ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ കാണിക്കണം" തുടങ്ങിയ കമന്റുകളുമായാണ് പലരും താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ മമ്മൂട്ടി ആഗ്രഹിച്ചത് തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നുവെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെ ചെന്നൈയില്‍ നിന്ന് ടൗണ്‍ഷിപ്പ് കാണാൻ മാത്രമായാണ് അദ്ദേഹം എത്തിയതെന്നുമാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവരുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346376/wayanad)