---
title: "രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത."
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346492/rain"
published_at: "2026-03-09T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae26695bf38_download_(76).jpeg"
keywords: []
---

# രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

> **Lead Summary:** കണ്ണൂർ : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ച ഉപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346492/rain)