---
title: "ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. "
english_title: "A woman who was burned during the Attukal Pongala festival died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346546/a-woman-who-was-burned-during-the-attukal-pongala-festival-died"
published_at: "2026-03-09T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae61ea8a927_download_(29).jpeg"
keywords: []
---

# ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. 

> **Lead Summary:** കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്.

## Article Content

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്.

പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346546/a-woman-who-was-burned-during-the-attukal-pongala-festival-died)