---
title: " ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം :  അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്"
english_title: "Housewife dies in fire during Attukal Pongala: Police register unnatural death case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346791/housewife-dies-in-fire-during-attukal-pongala-police-register-unnatural-death-case"
published_at: "2026-03-10T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afcc6427ba3_download_(29).jpeg"
keywords: []
---

#  ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം :  അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

> **Lead Summary:** ആറ്റുകാൽ: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്‍ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ്.

## Article Content

ആറ്റുകാൽ: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്‍ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ്.

അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല. വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346791/housewife-dies-in-fire-during-attukal-pongala-police-register-unnatural-death-case)