---
title: "രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും"
english_title: "Plus two exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34680/plus-two-exam"
published_at: "2022-03-30T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243b4b3deacd_images (5).jpeg"
keywords: []
---

# രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

> **Lead Summary:**  രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

## Article Content

 രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ആകെ 4,33,325 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍എസ്‍ക്യൂഎഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34680/plus-two-exam)