---
title: "സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം"
english_title: "Sivilserviceexamwinner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346811/sivilserviceexamwinner"
published_at: "2026-03-10T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afdc255bc19_1000187730.jpg"
keywords: []
---

# സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

> **Lead Summary:** **കൽപറ്റ: **കേന്ദ്ര സിവിൽ സർവ്വീസ് പരീക്ഷയിൽ 202-ാം റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ ഹൃദ്യ എസ്. ബിജുവിനെ കൽപറ്റ സെൻ്റ് മേരീസ് പള്ളി ഇടവക പ്രതിനിധികൾ ആദരിച്ചു. മുണ്ടേരിയിലെ ഹൃദ്യയുടെ വസതിയിലെത്തിയ ഇടവക വികാരി ഫാ. എൽദോ പി.കെ, സെക്രട്ടറി ഇ.വി. അബ്രഹാം എന്നിവർ ഹൃദ്യയെയും മാതാപിതാക്കളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.​കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് വലിയ വിജയവും കൈപ്പിടിയിലൊതുക്കാം എന്ന് ഹൃദ്യ തെളിയിച്ചതായി ഫാ. എൽദോ പി.കെ പറഞ്ഞു. നാടിന് മാതൃകയായ ഹൃദ്യയുടെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**കൽപറ്റ: **കേന്ദ്ര സിവിൽ സർവ്വീസ് പരീക്ഷയിൽ 202-ാം റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ ഹൃദ്യ എസ്. ബിജുവിനെ കൽപറ്റ സെൻ്റ് മേരീസ് പള്ളി ഇടവക പ്രതിനിധികൾ ആദരിച്ചു. മുണ്ടേരിയിലെ ഹൃദ്യയുടെ വസതിയിലെത്തിയ ഇടവക വികാരി ഫാ. എൽദോ പി.കെ, സെക്രട്ടറി ഇ.വി. അബ്രഹാം എന്നിവർ ഹൃദ്യയെയും മാതാപിതാക്കളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.​കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് വലിയ വിജയവും കൈപ്പിടിയിലൊതുക്കാം എന്ന് ഹൃദ്യ തെളിയിച്ചതായി ഫാ. എൽദോ പി.കെ പറഞ്ഞു. നാടിന് മാതൃകയായ ഹൃദ്യയുടെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346811/sivilserviceexamwinner)