---
title: "എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ"
english_title: "Aibpircsammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346818/aibpircsammelanam"
published_at: "2026-03-10T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe0acbadae_1000187752.jpg"
keywords: []
---

# എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **അഖിലേന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റിട്ടയറീസ് കോൺഫറേഷന്റെ (എ ഐബി പി എ ആർ സി )ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ സിക്രട്ടറി പവിത്രൻ പി വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോയൽ ഒമാർസ് ഹാളിൽ കാലത്ത് പത്ത് മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന സിക്രട്ടറി ബി ശ്രീകുമാർ ഉൽഘാടനം ചെയ്യും. ബാങ്കിംഗ് മേഖലയ ബാധിക്കുന്ന പ്രശ്നങ്ങളും ബാങ്ക് റിട്ടയറീസിനെ ബാധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പെൻഷൻകാരുടെ ക്ഷാമബത്ത ഏകീകരിക്കുക, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾസർക്കാരിനോടാവശ്യപ്പെടുമെന്ന് സിക്രട്ടറി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ടി സി വിജയൻ ,പി സി സുരേഷ്ബാബു, ജി ഉണ്ണികൃഷ്ണൻ,പി സതീശൻ എന്നിവരും പങ്കെടുത്തു.

## Article Content

**കണ്ണൂർ: **അഖിലേന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റിട്ടയറീസ് കോൺഫറേഷന്റെ (എ ഐബി പി എ ആർ സി )ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ സിക്രട്ടറി പവിത്രൻ പി വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോയൽ ഒമാർസ് ഹാളിൽ കാലത്ത് പത്ത് മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന സിക്രട്ടറി ബി ശ്രീകുമാർ ഉൽഘാടനം ചെയ്യും. ബാങ്കിംഗ് മേഖലയ ബാധിക്കുന്ന പ്രശ്നങ്ങളും ബാങ്ക് റിട്ടയറീസിനെ ബാധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പെൻഷൻകാരുടെ ക്ഷാമബത്ത ഏകീകരിക്കുക, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾസർക്കാരിനോടാവശ്യപ്പെടുമെന്ന് സിക്രട്ടറി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ടി സി വിജയൻ ,പി സി സുരേഷ്ബാബു, ജി ഉണ്ണികൃഷ്ണൻ,പി സതീശൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346818/aibpircsammelanam)