---
title: "ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ദേശീയതല ആദ്യ അഡ്മിഷന്‍ ടെസ്റ്റ് ജൂണിൽ"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34686/apply-now"
published_at: "2022-03-30T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243bd8e76859_images (8).jpeg"
keywords: []
---

# ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ദേശീയതല ആദ്യ അഡ്മിഷന്‍ ടെസ്റ്റ് ജൂണിൽ

> **Lead Summary:** ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) പിലാനി, ഗോവ, ഹൈദരാബാദ് കാമ്ബസുകളിലെ ഇന്റഗ്രേറ്റഡ് ഡിഗ്രി ദേശീയതല ആദ്യ അഡ്മിഷന്‍ ടെസ്റ്റ് (ബിറ്റ്സാറ്റ്-2022) ജൂണ്‍ 20-26 വരെ നടക്കും.

## Article Content

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) പിലാനി, ഗോവ, ഹൈദരാബാദ് കാമ്ബസുകളിലെ ഇന്റഗ്രേറ്റഡ് ഡിഗ്രി ദേശീയതല ആദ്യ അഡ്മിഷന്‍ ടെസ്റ്റ് (ബിറ്റ്സാറ്റ്-2022) ജൂണ്‍ 20-26 വരെ നടക്കും.

ഓണ്‍ലൈന്‍ ടെസ്റ്റാണിത്. രണ്ടുതവണകളായാണ് ടെസ്റ്റ് നടത്തുക. ഒരാള്‍ക്ക് രണ്ടുതവണയും ടെസ്റ്റില്‍ പങ്കെടുക്കാം. രണ്ടാം ടെസ്റ്റ് ജൂലൈ 22-26 വരെ നടത്തും.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ്, മാത്തമാറ്റിക്സ്/ബയോളജി 130 ചോദ്യങ്ങളുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്സ്. ശരി ഉത്തരത്തിന് മൂന്നു മാര്‍ക്ക്. തെറ്റിയാല്‍ ഓരോ മാര്‍ക്ക് കുറയും. തിരുവനന്തപുരവും കൊച്ചിയും പരീക്ഷകേന്ദ്രങ്ങളാണ്. വിദേശത്ത് ദുബൈ, കാഠ്മണ്ഡു എന്നിവിടങ്ങളിലാണ്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ 2021 വര്‍ഷം പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും 2022 വര്‍ഷം പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ഇംഗ്ലീഷ് പ്രാവീണ്യമുള്ളവരാകണം. വിജ്ഞാപനം, ബ്രോഷര്‍ എന്നിവ www.bitsadmission.comല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫീസ് ഒറ്റത്തവണത്തേക്ക് പുരുഷന്മാര്‍ക്ക് 3400, വനിതകള്‍ക്ക് 2900. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി മേയ് 21.

മെറിറ്റടിസ്ഥാനത്തില്‍ വിവിധ കാമ്ബസുകളിലായി ബി.ഇ (കെമിക്കല്‍, സിവില്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്), ബി.ഫാം എം.എസ്.സി (ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറല്‍ സ്റ്റഡീസ്, ഇക്കണോമിക്സ്) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ 'ബിറ്റ്സാറ്റ്' ബ്രോഷറില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34686/apply-now)