---
title: "ഏപ്രില്‍ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് അഞ്ചു ചിത്രങ്ങൾ എത്തുന്നു"
english_title: "Ott release on april "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34691/ott-release-on-april"
published_at: "2022-03-30T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c50f49499_n3722271181648608274285599b11f14186e08fd5cd33c98cbd89ac4959b92190cd234346707dc1a831aa57.jpg"
keywords: []
---

# ഏപ്രില്‍ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് അഞ്ചു ചിത്രങ്ങൾ എത്തുന്നു

> **Lead Summary:** അഞ്ചു ചിത്രങ്ങളാണ് ഏപ്രില്‍ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

## Article Content

അഞ്ചു ചിത്രങ്ങളാണ് ഏപ്രില്‍ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം, പ്രഭാസ് ചിത്രം രാധേ ശ്യാം, ദുല്‍ഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്ബര്‍ രമേശന്‍ എന്നിവയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച സ്ട്രീമിംഗ് ചെയ്യുകയാണ്.

**

 ഭീഷ്മപര്‍വ്വം**

**

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വം ഒടിടിയിലേക്ക്. ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മാര്‍ച്ച്‌ മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

കോവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിന് വലിയ​ ആശ്വാസം നല്‍കി കൊണ്ട് ബോക്സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് ഭീഷ്മപര്‍വ്വം. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള മോഹന്‍ലാലിന്റെ 'ലൂസിഫറി'നെ ബോക്സ് ഓഫീസില്‍ 'ഭീഷ്മപര്‍വ്വം' മറികടന്നെന്നാണ് കണക്കുകള്‍.

രാധേ ശ്യാം**

**

'ബാഹുബലി'യിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തില്‍ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തിയത്. ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.

ഹേ സിനാമിക**

**

പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന 'ഹേ സിനാമിക' മാര്‍ച്ച്‌ 31ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് നായികമാര്‍. മണിരത്നം സംവിധാനം ചെയ്ത 'ഓകെ കണ്‍മണി' എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു.

മദന്‍ കര്‍ക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സം​ഗീതം നല്‍കിയിരിക്കുന്നത്. കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരിമാലി**

**

യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രമാണ് തിരിമാലി. ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച തിരിമാലി ഏപ്രില്‍ ഒന്നിന് മനോരമ മാക്സില്‍ റിലീസ് ചെയ്യുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 മെമ്ബര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്**

അര്‍ജ്ജുന്‍ അശോകന്‍ നായകനാവുന്ന ചിത്രമാണ് 'മെമ്ബര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്'. ബോബന്‍ & മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഏപ്രില്‍ ഒന്നിന് സീ5ല്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗും എല്‍ദോ ഐസക് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കൈലാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34691/ott-release-on-april)