---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346915/vacancy"
published_at: "2026-03-11T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0af9f39ac9_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ ഹിന്ദി, എച്ച്.എസ്.എ മലയാളം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

## Article Content

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ ഹിന്ദി, എച്ച്.എസ്.എ മലയാളം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 15ന് വൈകീട്ട് അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: ഐ.ടി.ഡി.പി. കണ്ണൂര്‍ - 0497 2700357

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346915/vacancy)