---
title: "പുനലൂര്‍ -തിരുവനന്തപുരം പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടും"
english_title: "Punaloor Trivandram passenger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34692/punaloor-trivandram-passenger"
published_at: "2022-03-30T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243cb88140a3_images (17).jpeg"
keywords: []
---

# പുനലൂര്‍ -തിരുവനന്തപുരം പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടും

> **Lead Summary:** തിരുവനന്തപുരം:പുനലൂര്‍ -തിരുവനന്തപുരം പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടും.

## Article Content

തിരുവനന്തപുരം:പുനലൂര്‍ -തിരുവനന്തപുരം പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടും.

മടക്കയാത്ര കന്യാകുമാരിയില്‍ നിന്നായിരിക്കും.ഇതോടെ ഇൗ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ കാല്‍മണിക്കൂര്‍ നേരത്തെ എത്തും.പുനലൂരില്‍ നിന്ന് രാവിലെ 6.30ന് തന്നെയാണ് പുറപ്പെടുക.9.15ന് തിരുവനന്തപുരത്തെത്തി 9.20ന് നാഗര്‍കോവിലിലേക്ക് പുറപ്പെടും. നേമം,ബാലരാമപുരം,നെയ്യാറ്റിന്‍കര,ധനുവച്ചപുരം,പാറശാല,കുളിത്തുറ,ഇരണിയല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.നാഗര്‍കോവില്‍ ജംഗ്ഷനില്‍ 11.35ന് എത്തിച്ചേരും. കന്യാകുമാരിയില്‍ നിന്ന് മടക്കയാത്ര വൈകിട്ട് 3.10നായിരിക്കും. തിരുവനന്തപുരത്ത് വൈകിട്ട് 5.15ന് എത്തിച്ചേരും. കൊല്ലത്ത് വൈകിട്ട് 6.45നും പുനലൂരില്‍ രാത്രി 8.15നും എത്തിച്ചേരും.

ഇത് കൂടാതെ നാഗര്‍കോവിലില്‍ നിന്ന് തിരുനെല്‍വേലിക്ക് പുതിയ പാസഞ്ചര്‍ എക്സ്‌പ്രസ് സര്‍വീസും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.രാവിലെ 6.35ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് 8.10ന് നാഗര്‍കോവിലിലെത്തും. വൈകിട്ട് 6.40നാണ് മടക്കയാത്ര. ഇത് രാത്രി 8.40ന് തിരുനെല്‍വേലിയിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34692/punaloor-trivandram-passenger)