---
title: "സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം"
english_title: "Protection of kavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34693/protection-of-kavu"
published_at: "2022-03-30T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c7ea0f5fc_images (14).jpeg"
keywords: []
---

# സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം.

കാവു‍കളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) സ്വതന്ത്ര പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാവുകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനമായത്.

സംസ്ഥാനത്ത് കാവുകള്‍ ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചു. പുതുതായി രൂപീകരിക്കുന്ന വകുപ്പിനു കീഴില്‍ കാവുക‍ളുടെയും അനുബന്ധ ജലസ്രോത‍സുകളുടെയും സംരക്ഷണ-പരിപാലന-നവീകരണ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എന്നിവ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34693/protection-of-kavu)