---
title: "സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Cinema worker  died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34694/cinema-worker-died"
published_at: "2022-03-30T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c9782b6f6_n3724538661648609407427203b29382de180a29828ea2eebf30c48a88e17ac6665c83a2152fc60f8b47673.jpg"
keywords: []
---

# സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കാഞ്ഞങ്ങാട്: സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടിനെയാണ് കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

കാഞ്ഞങ്ങാട്: സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടിനെയാണ് കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപത്തുതന്നെ ഇദ്ദേഹത്തിന്റെ ബൈക്ക് നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും കലാസഹായിയായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി, കയ്യൂരിലും സമീപത്തും ചിത്രീകരണം നടന്ന കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന, 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമുടെയും ഭാഗമായിരുന്നു. ഒന്നരമാസത്തോളം അവിടെ ജോലിചെയ്തു.

ദുല്‍ഖര്‍ സല്‍മാന്റെ 'ഞാന്‍' എന്ന സിനിമയ്ക്ക് അരയി ഭാഗത്ത് ലൊക്കേഷനൊരുക്കിയിരുന്നു. 'കായംകുളം കൊച്ചുണ്ണി' സീരിയലില്‍ ആര്‍ട്ട് അസിസ്റ്റന്റായിരുന്നു. ആലാമി - കാര്‍ത്യായനി ദമ്ബതിമാരുടെ മകനാണ്. സഹോദരങ്ങള്‍: ഷാജി, ഷീന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34694/cinema-worker-died)