---
title: "മുല്ലപ്പെരിയാര്‍ കേസുകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും"
english_title: "Mullaperiyar dam  case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34696/mullaperiyar-dam-case"
published_at: "2022-03-30T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c9e6b51df_images (15).jpeg"
keywords: []
---

# മുല്ലപ്പെരിയാര്‍ കേസുകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

> **Lead Summary:** മുല്ലപ്പെരിയാര്‍ കേസുകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിന്റെ സങ്കീര്‍ണത ബോധ്യമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

## Article Content

മുല്ലപ്പെരിയാര്‍ കേസുകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിന്റെ സങ്കീര്‍ണത ബോധ്യമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതി ശക്തിപ്പെടുത്താന്‍ ശുപാര്‍ശകള്‍ തയാറാക്കാന്‍ ഇരു സംസ്ഥാനങ്ങളും യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ചില കാര്യങ്ങളില്‍ പുരോഗതി വന്നിട്ടുണ്ടെന്നും ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ കുറിപ്പുകള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34696/mullaperiyar-dam-case)