---
title: "ഓട്ടോ-ടാക്സി ചാർജ് വർധന സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും"
english_title: "Auto taxi charge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34697/auto-taxi-charge"
published_at: "2022-03-30T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243ca669646a_images (16).jpeg"
keywords: []
---

# ഓട്ടോ-ടാക്സി ചാർജ് വർധന സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും

> **Lead Summary:** ഓട്ടോ-ടാക്സി ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ ഇന്ന് തീരുമാനമായേക്കും . ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിക്കാനുമാണ് ശുപാർശ.

## Article Content

ഓട്ടോ-ടാക്സി ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ ഇന്ന് തീരുമാനമായേക്കും . ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിക്കാനുമാണ് ശുപാർശ.

കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധികനിരക്കും, രാത്രികാല യാത്രയിൽ നഗരപരിധിയിൽ 50 ശതമാനം അധിക നിരക്കും നില നിർത്തണമെന്നും വെയ്റ്റിങ് ചാർജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിർദേശം.

1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ ചാർജ്ജ് 15 രൂപയിൽ നിന്ന് 18 രൂപയായും 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽ നിന്ന് 240 രൂപയായും, കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മിറ്റി ശുപാർശ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34697/auto-taxi-charge)