---
title: "സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു"
english_title: "CPI(M) state committee member and former Malappuram district secretary E.N. Mohandas passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346999/cpim-state-committee-member-and-former-malappuram-district-secretary-en-mohandas-passes-away"
published_at: "2026-03-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10d1151dec_download_(36).jpeg"
keywords: []
---

# സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

> **Lead Summary:** മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും.

## Article Content

മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും.

രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 1951 സെപ്തംബര്‍ 15-ന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. സിപിഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346999/cpim-state-committee-member-and-former-malappuram-district-secretary-en-mohandas-passes-away)