---
title: "കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം"
english_title: "kaserkod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347000/kaserkod"
published_at: "2026-03-11T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10ddbd6e4c_download_(37).jpeg"
keywords: []
---

# കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** കാസര്‍ഗോഡ്: കാസർകോട് നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്.കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.

## Article Content

കാസര്‍ഗോഡ്: കാസർകോട് നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്.കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.

നുള്ളിപ്പാടിയിലെ നിർമ്മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഏകദേശം ഒൻപതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിട ഉടമ രാത്രി പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഈ നടുക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്.കെട്ടിടത്തില്‍ ചിലർ കിടന്നുറങ്ങുന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവരെ പരിശോധിക്കാനാണ് ഉടമ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ ഏകദേശം 50 വയസിന് സമീപം പ്രായമുള്ള ഒരാള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതശരീരത്തില്‍ വലിച്ചിഴച്ചതിന്‍റെ പാടുകള്‍ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347000/kaserkod)