---
title: "സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം"
english_title: "Rain in march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34703/rain-in-march"
published_at: "2022-03-30T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243d2fc4e166_images (20).jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം

> **Lead Summary:** സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​പ്പോ​ള്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ​യാ​ണു ല​ഭിക്കു​ന്ന​ത്.

## Article Content

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​പ്പോ​ള്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ​യാ​ണു ല​ഭിക്കു​ന്ന​ത്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം.

മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ 51 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു പെ​യ്ത​തെ​ന്നു കാലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ന​ലെ വ​രെ 29.3 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് 44.1 മി​ല്ലീ​മീ​റ്റ​ര്‍ പെ​യ്ത് വേ​ന​ല്‍​മ​ഴ തി​മി​ര്‍​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യിലാ​ണ് ഇ​ന്ന​ലെ വ​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത്. 314 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ജി​ല്ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട് 189 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 158 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. പ​ത്ത​നം​തി​ട്ട​യി​ല്‍ 101 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട്ട് 78 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. വേ​ന​ല്‍ മ​ഴ​യി​ല്‍ ഏ​റ്റ​വും വ​ലി​യ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത് തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​ണ്. 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണു ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 41 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ല്‍ 23 ശ​ത​മാ​ന​വും മ​ഴ​ക്കു​റ വു​ണ്ടാ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34703/rain-in-march)