---
title: "പഴമയിലേക്ക് കേളകം ; കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണo നടത്തി"
english_title: "Kelakamkrishibavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347092/kelakamkrishibavan"
published_at: "2026-03-11T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b158de10d16_1000188051.jpg"
keywords: []
---

# പഴമയിലേക്ക് കേളകം ; കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണo നടത്തി

> **Lead Summary:** > **കേളകം : **പൂർവികർ കൃഷി ചെയ്തു വന്നിരുന്ന പോഷക കലവറകളായ "ചെറു ധാന്യ " കൃഷി കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ പുനരുജ്ജെവത്കരണം ലക്ഷ്യമിട്ട് കൊണ്ട് സങ്കര ഇനം രാഗി, വരക് വിത്തുകളുടെ സൗജന്യ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.മുന്തിയ ഇനം (എക്സ്യോട്ടിക്‌ ) മാവ്, പ്ലാവ് തൈകൾ പൈനാപ്പിൾ കന്നു മുതലായവ യുടെ വിതരണവും നടന്നു. (പഴ വർഗ ക്ലസ്റ്റർ പദ്ധതി )വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ലീല ഒ സി സ്വാഗതം ആശംസിച്ചു,സ്വപ്ന പി ഡി (ലീഡ്സ് സ്റ്റാഫ്‌ ) നന്ദി അർപ്പിച്ചു.

## Article Content

> **കേളകം : **പൂർവികർ കൃഷി ചെയ്തു വന്നിരുന്ന പോഷക കലവറകളായ "ചെറു ധാന്യ " കൃഷി കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ പുനരുജ്ജെവത്കരണം ലക്ഷ്യമിട്ട് കൊണ്ട് സങ്കര ഇനം രാഗി, വരക് വിത്തുകളുടെ സൗജന്യ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.മുന്തിയ ഇനം (എക്സ്യോട്ടിക്‌ ) മാവ്, പ്ലാവ് തൈകൾ പൈനാപ്പിൾ കന്നു മുതലായവ യുടെ വിതരണവും നടന്നു. (പഴ വർഗ ക്ലസ്റ്റർ പദ്ധതി )വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ലീല ഒ സി സ്വാഗതം ആശംസിച്ചു,സ്വപ്ന പി ഡി (ലീഡ്സ് സ്റ്റാഫ്‌ ) നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347092/kelakamkrishibavan)