---
title: "വനംവകുപ്പിന്റെ പ്രതിരോധം; പൂക്കുണ്ടിൽ തൂക്കുവേലിയും സിംഗിൾ ലൈൻ ഫെൻസിംഗും പൂർത്തിയായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347126/kelakam"
published_at: "2026-03-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1958430280_IMG-20260311-WA0030.jpg"
keywords: []
---

# വനംവകുപ്പിന്റെ പ്രതിരോധം; പൂക്കുണ്ടിൽ തൂക്കുവേലിയും സിംഗിൾ ലൈൻ ഫെൻസിംഗും പൂർത്തിയായി

> **Lead Summary:** കേളകം: ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫെൻസിങ് നിർമ്മിച്ചു. കേളകം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട പൂക്കുണ്ട് ഭാഗത്താണ് കാട്ടാനകൾ മതിൽ കടക്കുന്നത് തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയത്.

## Article Content

കേളകം: ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫെൻസിങ് നിർമ്മിച്ചു. കേളകം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട പൂക്കുണ്ട് ഭാഗത്താണ് കാട്ടാനകൾ മതിൽ കടക്കുന്നത് തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയത്.

പ്രധാന വിവരങ്ങൾ:

• സ്ഥലം: പൂക്കുണ്ട് ഉന്നതി മുതൽ പൂക്കുണ്ട് റിസോർട്ട് വരെ (600 മീറ്റർ).

• സംവിധാനം: സിംഗിൾ ലൈൻ ഫെൻസിംഗും കാട്ടാനകൾ ചാടിക്കയറുന്ന ഭാഗങ്ങളിൽ തൂക്കുവേലിയും …

നിലവിലുള്ള ആനമതിൽ ചാടിക്കടന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും എത്തുന്നത് പ്രദേശവാസികളെയും ജനപ്രതിനിധികളെയും ആശങ്കയിലാക്കിയിരുന്നു. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം, കൊട്ടിയൂർ റേഞ്ച് മിഷൻ ഫെൻസിങ്ങിന്റെ ഭാഗമായുള്ള ടൂൾ റൂമിലെ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്.

കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ നിന്നുള്ളവരും ആറളം വൈൽഡ് ലൈഫിലെ ജീവനക്കാരും ഉൾപ്പെടെ 12 വനംവകുപ്പ് ഉദ്യോഗസ്ഥരും 4 പ്രദേശവാസികളും ചേർന്നാണ് ഈ പ്രവർത്തി പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347126/kelakam)