---
title: "കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി"
english_title: "narendramodhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347136/narendramodhi"
published_at: "2026-03-12T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2093399827_download_(6).jpeg"
keywords: []
---

# കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി

> **Lead Summary:** കൊച്ചി: കേരളത്തില്‍ എൻഡിഎ അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നല്‍കണം. എങ്കില്‍ വികസനം തന്റെ ഗാരന്റിയാണെന്നും കൊച്ചിയില്‍ എൻഡിഎയുടെ തെരഞ്ഞെടുപ്പു കണ്‍വൻഷനില്‍ മോദി പറഞ്ഞു.

## Article Content

കൊച്ചി: കേരളത്തില്‍ എൻഡിഎ അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നല്‍കണം. എങ്കില്‍ വികസനം തന്റെ ഗാരന്റിയാണെന്നും കൊച്ചിയില്‍ എൻഡിഎയുടെ തെരഞ്ഞെടുപ്പു കണ്‍വൻഷനില്‍ മോദി പറഞ്ഞു.

യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകെട്ടില്‍നിന്നു പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങള്‍ അതു തെളിയിച്ചു.വികസിത കേരളം സാധ്യമാക്കാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂ. ഹർത്താല്‍, അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കും. എൻഡിഎയാണ് കേരളം എന്ന പേര് യാഥാർഥ്യമാക്കിയതെന്നും മോദി പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ പൗരന്മാരെ പ്രതിസന്ധികളില്‍ ഇന്ത്യ കൈവിടില്ല. ഇന്ത്യൻ എംബസികളും ഉദ്യോഗസ്ഥരും ഇതിനായി സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347136/narendramodhi)