---
title: "പാചകവാതക പ്രതിസന്ധി: കണ്ണൂരിൽ ഡിവൈഎഫ്ഐ പോസ്റ്റോഫീസ് മാർച്ച്"
english_title: "dyfi postoffice march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347300/dyfi-postoffice-march"
published_at: "2026-03-12T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2ac8bb32aa_WhatsApp_Image_2026-03-12_at_16.17.01.jpeg"
keywords: []
---

# പാചകവാതക പ്രതിസന്ധി: കണ്ണൂരിൽ ഡിവൈഎഫ്ഐ പോസ്റ്റോഫീസ് മാർച്ച്

> **Lead Summary:** കണ്ണൂർ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. വളരെ മുമ്പേ തന്നെ യുദ്ധ മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മുഹമ്മദ്‌ സിറാജ്, പി എം അഖിൽ, പി പി അനിഷ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ടി പി നിവേദ്, പി വി വിനീത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

## Article Content

കണ്ണൂർ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. വളരെ മുമ്പേ തന്നെ യുദ്ധ മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മുഹമ്മദ്‌ സിറാജ്, പി എം അഖിൽ, പി പി അനിഷ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ടി പി നിവേദ്, പി വി വിനീത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347300/dyfi-postoffice-march)