---
title: "ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും"
english_title: "veeenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347396/veeenajeorge"
published_at: "2026-03-13T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a06678090_download_(22).jpeg"
keywords: []
---

# ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ് യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. ജാമ്യവ്യസ്ഥകൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തിൽ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള കെഎസ് യു പ്രവർത്തകർ റിമാൻഡിലായത്. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

## Article Content

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ് യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. ജാമ്യവ്യസ്ഥകൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തിൽ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള കെഎസ് യു പ്രവർത്തകർ റിമാൻഡിലായത്. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മാത്രമല്ല, മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെ കേസ് തന്നെ ദുർബലപ്പെടുന്ന സാഹചര്യത്തിലേക്കെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347396/veeenajeorge)