---
title: "സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347412/goldrate"
published_at: "2026-03-13T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a97a4ba01_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു 

> **Lead Summary:** കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്.

## Article Content

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിന് തിരിച്ചടിയായി.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5104 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 84.28 ഡോളര്‍ എന്ന നിലയിലുമാണ്. സംസ്ഥാനത്ത് വെള്ളി വില കിലോഗ്രാമിന് 2,80,000 എന്ന നിലയിലാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347412/goldrate)