---
title: "അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347414/peravoor"
published_at: "2026-03-13T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b1e59569a_download_(39).jpeg"
keywords: []
---

# അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി

> **Lead Summary:** പേരാവൂർ : നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ചു ലിറ്റർ ചാരായവു മായി മേലെ വെള്ളറ സെമിനാരിവില്ല സ്വദേശിയെ പിടികൂടി അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

## Article Content

പേരാവൂർ : നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ചു ലിറ്റർ ചാരായവു മായി മേലെ വെള്ളറ സെമിനാരിവില്ല സ്വദേശിയെ പിടികൂടി അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

കണിച്ചാർ സെമിനാരിവില്ല മേലെ വെള്ളറയിൽ   പ്രകാശൻ എം എന്നയാളെയാണ് അഞ്ച് ലിറ്റർ ചാരായവുമായി മേലെ വെള്ളറക്ക് സമീപം വെച്ച് പേരാവൂർ റെയിഞ്ച് എക്സെെസ് ഇൻസ്‌പെക്ടർ സന്തോഷ് കെ ജെ യും പാർട്ടിയും ചേർന്ന് പിടികൂടിയത്.

റെയ്ഡിൽ അസി. എക്സെെസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുൾ നിസാർ ഒ1' പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കെ, ഗ്രേഡ്പ്രിവന്റീവ് ഓഫീസർമാരായ വിനോദ് ടി ഒ, സിവിൽ എക്സൈസ് ഓഫീസർ ബാലകൃഷ്ണൻ എം കെ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347414/peravoor)