---
title: "കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347421/kannur"
published_at: "2026-03-13T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3ae6ac315c_IMG-20260313-WA0018.jpg"
keywords: []
---

# കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ 3.760 ഗ്രാം മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലാണ് കോഴിക്കോട് പന്ന്യങ്ങരയിലെ എൻ.പി. അജ്മലിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ 3.760 ഗ്രാം മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലാണ് കോഴിക്കോട് പന്ന്യങ്ങരയിലെ എൻ.പി. അജ്മലിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കണ്ടെത്തുന്നതിൽ കേരള എടിഎസിന്‍റെയും കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിന്‍റെയും സഹായം ലഭിച്ചിരുന്നു.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, എം.കെ.സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ ഇ. സുജിത്ത്, എം. സജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.വി. ഷിബു, പി.പി. നിഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി. ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347421/kannur)