---
title: " അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം"
english_title: "Akshaya center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347453/akshaya-center"
published_at: "2026-03-13T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3c945d4683_A_News_13.jpg"
keywords: []
---

#  അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

> **Lead Summary:** കണ്ണൂർ: അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ 19.03.2026 വരെ അവസരം. ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2026 മാര്‍ച്ച് 19 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 2026 മാർച്ച് 21 വരെ സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

## Article Content

കണ്ണൂർ: അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ 19.03.2026 വരെ അവസരം. ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2026 മാര്‍ച്ച് 19 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 2026 മാർച്ച് 21 വരെ സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്: [https://lbsedp.lbscentre.in/akshaya26/](https://lbsedp.lbscentre.in/akshaya26/)  അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക് LBS ന്റെ Helpline: 0471 2560311, 2562312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ, adpoknr.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  വിവരങ്ങൾ [https://akshaya.kerala.gov.in](https://akshaya.kerala.gov.in)  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347453/akshaya-center)