---
title: "ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി"
english_title: "KSU activists got released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347516/ksu-activists-got-released"
published_at: "2026-03-13T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b405fab8577_A_News_13a.jpg"
keywords: []
---

# ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

> **Lead Summary:** കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന അഞ്ച് കെഎസ്‌യു പ്രവർത്തകരും ജയിൽ മോചിതരായി. ജയിലിന് പുറത്തിറങ്ങിയ പ്രവർത്തകരെ ഷാൾ അണിയിച്ചാണ് നേതാക്കൾ സ്വീകരിച്ചത്. എംസി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ് എന്നിവരാണ് ജയിൽ മോചിതരായത്. രണ്ടാഴ്ചയാണ് ഇവർ ജയിലിൽ കഴിഞ്ഞത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ഇന്നലെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

## Article Content

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന അഞ്ച് കെഎസ്‌യു പ്രവർത്തകരും ജയിൽ മോചിതരായി. ജയിലിന് പുറത്തിറങ്ങിയ പ്രവർത്തകരെ ഷാൾ അണിയിച്ചാണ് നേതാക്കൾ സ്വീകരിച്ചത്. എംസി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ് എന്നിവരാണ് ജയിൽ മോചിതരായത്. രണ്ടാഴ്ചയാണ് ഇവർ ജയിലിൽ കഴിഞ്ഞത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ഇന്നലെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇന്ന് വൈകുന്നേരം കണ്ണൂർ തെക്കീബസാറിലെ സബ് ജയിലിൽ നിന്ന് പ്രവർത്തകർ പുറത്തിറങ്ങി. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ്, മേയർ അഡ്വക്കറ്റ് പി ഇന്ദിര, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ലാണ് കെ എസ് യു പ്രവർത്തകരെ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347516/ksu-activists-got-released)