---
title: "തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ കേസ്"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347613/thiruvanathapuram"
published_at: "2026-03-14T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f42d4089a_download_(40).jpeg"
keywords: []
---

# തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ കേസ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുൻ സൂപ്രണ്ട് ഡോക്‌ടർ സുനില്‍ കുമാറിനെതിരെ പീഡനകേസ്. ചികിത്സക്കായി എത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.നിലവില്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി കൂടി ആയിട്ടുള്ള സുനില്‍ കുമാറിനെതിരെയാണ് ഇത്തരത്തിലൊരു ആരോപണം വന്നിട്ടുളളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പറയുന്നത്, 2023 ല്‍ ചികിത്സ തേടി എത്തിയെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റിയെന്നും അന്ന് മുതല്‍ ഡോക്ടറുമായി തുടങ്ങിയ ബന്ധമാണെന്നുമാണ്സൗഹൃദം സ്ഥാപിച്ച്‌ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുൻ സൂപ്രണ്ട് ഡോക്‌ടർ സുനില്‍ കുമാറിനെതിരെ പീഡനകേസ്. ചികിത്സക്കായി എത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.നിലവില്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി കൂടി ആയിട്ടുള്ള സുനില്‍ കുമാറിനെതിരെയാണ് ഇത്തരത്തിലൊരു ആരോപണം വന്നിട്ടുളളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പറയുന്നത്, 2023 ല്‍ ചികിത്സ തേടി എത്തിയെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റിയെന്നും അന്ന് മുതല്‍ ഡോക്ടറുമായി തുടങ്ങിയ ബന്ധമാണെന്നുമാണ്സൗഹൃദം സ്ഥാപിച്ച്‌ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ കമ്മീഷനില്‍ പരാതി എത്തിയിട്ടുണ്ട്. അതിന്‍റെ വസ്തുതകള്‍ മനസിലാക്കി മാത്രമേ തുടര്‍ നടപടികളിലേക്ക് പോകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോവളം പൊലീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347613/thiruvanathapuram)