---
title: "സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി"
english_title: "Kkrishnankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347684/kkrishnankutty"
published_at: "2026-03-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52b81b66fd_1000188627.jpg"
keywords: []
---

# സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.പ്രതിസന്ധി ഉണ്ടായാലും മറികടക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.എല്‍പിജി ക്ഷാമം കാരണം ജനങ്ങള്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചു.എന്നാല്‍,നിലവില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതല്‍ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്‍പിജി ക്ഷാമം വര്‍ധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വില്‍പ്പനയും അടുത്തിടെ ഉയര്‍ന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.പ്രതിസന്ധി ഉണ്ടായാലും മറികടക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.എല്‍പിജി ക്ഷാമം കാരണം ജനങ്ങള്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചു.എന്നാല്‍,നിലവില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതല്‍ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്‍പിജി ക്ഷാമം വര്‍ധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വില്‍പ്പനയും അടുത്തിടെ ഉയര്‍ന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347684/kkrishnankutty)