---
title: " അലുവ അതുൽ കൊലപാതകം : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347752/murder"
published_at: "2026-03-14T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5866c47594_Screenshot_2026-03-14_212723.jpg"
keywords: []
---

#  അലുവ അതുൽ കൊലപാതകം : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു. കടത്തൂർ ഗുണ്ടാ സംഘത്തിൽപ്പെട്ട ഗുണ്ടാ തലവൻ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈൻ, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് FIR രജിസ്റ്റർ ചെയ്തു.

## Article Content

കൊല്ലം: കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു. കടത്തൂർ ഗുണ്ടാ സംഘത്തിൽപ്പെട്ട ഗുണ്ടാ തലവൻ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈൻ, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് FIR രജിസ്റ്റർ ചെയ്തു.

മുൻവൈരാഗ്യമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനുവിന് സാരമായ പരുക്കുകൾ ഏറ്റില്ല. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എഫ് ഐ ആറിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347752/murder)