---
title: "ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347782/applynow"
published_at: "2026-03-15T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6234886fa7_download_(1).png"
keywords: []
---

# ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

> **Lead Summary:** മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിയില്‍ 2026-27 അധ്യയന വര്‍ഷം ക്ഷേത്രകലാ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനത്തിന് എട്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ നിന്നും നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ ക്ഷണിച്ചു. ചെണ്ട, ചുമര്‍ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍ എന്നിവയിലാണ് പരിശീലനം. വിദ്യാലയ അവധി ദിനങ്ങളിലാണ് ക്ലാസുകള്‍. നിലവില്‍ പ്രാഥമിക കോഴ്‌സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ അതത് തുടര്‍ കോഴ്‌സുകളിലേക്ക് പ്രത്യേകം അപേക്ഷിക്കണം. ഒരു കുട്ടിക്ക് ഒരേസമയം ഒരു കോഴ്‌സില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. www.kshethrakalaacademy.org ൽ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെക്രട്ടറി, ക്ഷേത്രകല അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ മാര്‍ച്ച് 31 നകം ലഭിക്കണം. ഫോണ്‍: 04972 986030, 9847510589.

## Article Content

മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിയില്‍ 2026-27 അധ്യയന വര്‍ഷം ക്ഷേത്രകലാ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനത്തിന് എട്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ നിന്നും നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ ക്ഷണിച്ചു. ചെണ്ട, ചുമര്‍ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍ എന്നിവയിലാണ് പരിശീലനം. വിദ്യാലയ അവധി ദിനങ്ങളിലാണ് ക്ലാസുകള്‍. നിലവില്‍ പ്രാഥമിക കോഴ്‌സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ അതത് തുടര്‍ കോഴ്‌സുകളിലേക്ക് പ്രത്യേകം അപേക്ഷിക്കണം. ഒരു കുട്ടിക്ക് ഒരേസമയം ഒരു കോഴ്‌സില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. www.kshethrakalaacademy.org ൽ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെക്രട്ടറി, ക്ഷേത്രകല അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ മാര്‍ച്ച് 31 നകം ലഭിക്കണം. ഫോണ്‍: 04972 986030, 9847510589.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347782/applynow)