---
title: "തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347807/election"
published_at: "2026-03-15T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b64b62b91d1_images_(3)_(22).jpeg"
keywords: []
---

# തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്

> **Lead Summary:** തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കേണ്ടത്.

## Article Content

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കേണ്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകീട്ട് നാലു മണിക്കാണ്. വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ മെയ് 7 നാണ് നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകും. അതിനു മുമ്പ് പുതിയ സഭ നിലവില്‍ വരേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരം തന്നെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.

ബംഗാളില്‍ മൂന്നോ നാലോ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ഏപ്രില്‍ ആദ്യവാരം കേരളത്തില്‍ ഈസ്റ്റര്‍, തുടര്‍ന്ന് വിഷു ആഘോഷങ്ങള്‍ നടക്കുകയാണ്. അതിനാല്‍, ആഘോഷങ്ങള്‍ക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുകയെന്നാണ് സൂചന. മെയ് ആദ്യവാരം വോട്ടെണ്ണല്‍ നടക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347807/election)