---
title: "ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347809/thiruvanaththapuram"
published_at: "2026-03-15T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം

> **Lead Summary:** തിരുവനന്തപുരം : ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2024 ഡിസംബർ വരെയുള്ള എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയിലാണ് 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്.

## Article Content

തിരുവനന്തപുരം : ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2024 ഡിസംബർ വരെയുള്ള എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയിലാണ് 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347809/thiruvanaththapuram)