---
title: "‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി"
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347852/vsivankutty"
published_at: "2026-03-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b675b4b1d6c_1000188723.jpg"
keywords: []
---

# ‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **തീരുവനന്തപുരം : ** നേമത്ത് ബിജപി കഴിഞ്ഞതവണ പൂട്ടിയ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റും എൽഡിഎഫ് ജയിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞതവണ ഒരു സീറ്റാണ് തിരുവനന്തപുരത്ത് നഷ്ടപ്പെട്ടത്. ഇത്തവണ നഷ്ടപ്പെട്ട കോവളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് തൂത്തുവാരും വലിയ മുന്നേറ്റം നടത്തുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

## Article Content

**തീരുവനന്തപുരം : ** നേമത്ത് ബിജപി കഴിഞ്ഞതവണ പൂട്ടിയ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റും എൽഡിഎഫ് ജയിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞതവണ ഒരു സീറ്റാണ് തിരുവനന്തപുരത്ത് നഷ്ടപ്പെട്ടത്. ഇത്തവണ നഷ്ടപ്പെട്ട കോവളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് തൂത്തുവാരും വലിയ മുന്നേറ്റം നടത്തുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

നേമത്ത് ബിജെപി സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാകും മത്സരിക്കുക. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ മൂന്നാം വാരത്തിലാകും വോട്ടെടുപ്പ് എന്നാണ് സൂചന. മെയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും.

പ്രഖ്യാപനത്തിന് മുന്നേ, കേരളത്തിൽ രാഷ്ട്രീയ ചൂട് കനത്തു. കേരളത്തിൽ ഒറ്റ ഘട്ടമായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മുന്നണികൾ. രണ്ട് കോടി അറുപത്തിയൊമ്പത് ലക്ഷത്തിലേറെ വോട്ടർമാർ കേരളത്തിൽ വിധിയെഴുതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347852/vsivankutty)