---
title: "കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്"
english_title: "Vibinjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347883/vibinjoseph"
published_at: "2026-03-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6957171340_1000188767.jpg"
keywords: []
---

# കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

> **Lead Summary:** **തലശ്ശേരി : **കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായി തലശ്ശേരി അതിരൂപതാംഗം വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള കത്തോലിക്ക കോൺഗ്രസ് യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ യുവജന ഘടകങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററുടെ ചുമതല. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി, തലശ്ശേരി അതിരൂപത പ്രസിഡണ്ട്, കെ.സി.ബി.സി ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് സമുദായ ശാക്തീകരണ സംഗമത്തിൻ്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറീയം പാസ്റ്ററൽ സെൻ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

## Article Content

**തലശ്ശേരി : **കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായി തലശ്ശേരി അതിരൂപതാംഗം വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള കത്തോലിക്ക കോൺഗ്രസ് യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ യുവജന ഘടകങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററുടെ ചുമതല. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി, തലശ്ശേരി അതിരൂപത പ്രസിഡണ്ട്, കെ.സി.ബി.സി ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് സമുദായ ശാക്തീകരണ സംഗമത്തിൻ്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറീയം പാസ്റ്ററൽ സെൻ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347883/vibinjoseph)