---
title: "സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും"
english_title: "Ccmukundantobjp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348041/ccmukundantobjp"
published_at: "2026-03-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c623777b3_1000188872.jpg"
keywords: []
---

# സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

> **Lead Summary:** **തൃശൂർ : **കോൺഗ്രസ് കൈവിട്ടതോടെ സിപിഐ പുറത്താക്കിയ തൃശൂർ നാട്ടികയിലെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്. കോൺ​ഗ്രസ് കൈവിട്ടതോടെയാണ് സിസി മുകുന്ദൻ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി സിസി മുകുന്ദനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്.

## Article Content

**തൃശൂർ : **കോൺഗ്രസ് കൈവിട്ടതോടെ സിപിഐ പുറത്താക്കിയ തൃശൂർ നാട്ടികയിലെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്. കോൺ​ഗ്രസ് കൈവിട്ടതോടെയാണ് സിസി മുകുന്ദൻ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി സിസി മുകുന്ദനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്.

ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച് ശക്തി തെളിയിക്കാൻ മുകുന്ദനോട് കോൺഗ്രസ് നിർദേശം. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ബിജെപിയുമായി സഖ്യത്തിലേക്കില്ലെന്നായിരുന്നു സിസി മുകുന്ദൻ വ്യക്തമാക്കിയിരുന്നത്. സിപിഐയും കോൺ​ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. ബിജെപി ഓഫീസിലെത്തി അം​ഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ശേഷം വാർത്താ സമ്മേളനം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348041/ccmukundantobjp)