---
title: "മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി"
english_title: "Gsudhakaranvisitvellappalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348048/gsudhakaranvisitvellappalli"
published_at: "2026-03-16T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c8e62d8f6_1000188878.jpg"
keywords: []
---

# മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

> **Lead Summary:** **തിരുവനന്തപുരം : **മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്.

## Article Content

**തിരുവനന്തപുരം : **മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്.

ജി സുധാകരൻ മത്സരിക്കുന്നു എന്ന് പറഞ്ഞു. ഇങ്ങോട്ട് ഒന്നും പറയണ്ട എന്നും പറഞ്ഞു. കുടുംബത്തെ കണ്ടു സംസാരിച്ചു. ശേഷം മടങ്ങി. സുധാകരൻ ജനകീയനാണ്. ഈ ജില്ലയിൽ സ്വാധീനം ഉണ്ട്. ഭരണത്തിൽ മിടുക്കനാണ്. അദ്ദേഹത്തെ ആരൊക്കെ പിന്തുണയ്ക്കുമെന്ന് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.സ്വാമി സച്ചിതാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിതാനന്ദ ആര്. അല്പനാണ് സച്ചിദാനന്ദ. ഇദ്ദേഹം പറഞ്ഞാൽ ആര് വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348048/gsudhakaranvisitvellappalli)