---
title: "ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കാൻ തങ്ങളുടെ ടാങ്കറുകൾ മോചിപ്പിക്കണം എന്ന് ഇന്ത്യയോട് ഇറാൻ."
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348118/delhi"
published_at: "2026-03-17T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8aca58e78d_Screenshot_2026-03-17_065048.jpg"
keywords: []
---

# ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കാൻ തങ്ങളുടെ ടാങ്കറുകൾ മോചിപ്പിക്കണം എന്ന് ഇന്ത്യയോട് ഇറാൻ.

> **Lead Summary:** ന്യൂഡൽഹി:ഹോർമുസ് കടലിടുക്കിൽ തടഞ്ഞു വച്ചിരിക്കുന്ന ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കണമെങ്കിൽ, കടലിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ചു ഇന്ത്യ പിടിച്ചെടുത്ത മൂന്ന് ഇറാനിയൻ ടാങ്കറുകൾ വിട്ടയക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി സൂചന.

## Article Content

ന്യൂഡൽഹി:ഹോർമുസ് കടലിടുക്കിൽ തടഞ്ഞു വച്ചിരിക്കുന്ന ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കണമെങ്കിൽ, കടലിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ചു ഇന്ത്യ പിടിച്ചെടുത്ത മൂന്ന് ഇറാനിയൻ ടാങ്കറുകൾ വിട്ടയക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി സൂചന.

ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാകയുള്ളതോ, ഇന്ത്യയിലേക്ക് വരുന്നതായോ കപ്പലുകൾ സുരക്ഷിതമായി കടക്കാൻ വേണ്ടിയുള്ള ചര്‍ച്ചകളുടെ ഭാഗമായിയാണ് ഫെബ്രുവരിയിൽ പിടിച്ചെടുത്ത മൂന്ന് ടാങ്കർ കപ്പലുകൾ വിട്ടുകൊടുക്കണമെന്ന് ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതത്രേ

ഇറാൻബന്ധമുള്ള മൂന്ന് ടാങ്കർ കപ്പലുകൾ ഇന്ത്യൻ കടൽപരിധിയിൽ വച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ പിടിച്ചെടുത്തത്.

കടലിൽ നിയമവിരുദ്ധമായ ട്രാൻസ്ഫറുകളിൽ പങ്കെടുത്തു എന്നാരോപി ച്ചായിരുന്നു പിടിച്ചെടുക്കൽ.ചില പ്രത്യേക മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഇറാനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു.ഇറാന്റെ ന്യൂഡൽഹിയിലെ അംബാസഡർ തിങ്കളാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചര്‍ച്ച ചെയ്തത് എന്ന് വിശ്വസ്ത കേന്ദ്രങ്ങൾ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348118/delhi)