---
title: "സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും"
english_title: "Bus charge increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34816/bus-charge-increasing"
published_at: "2022-03-30T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6244460352ab0_images (1).jpeg"
keywords: []
---

# സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം.

ബസ് ചാര്‍ജ് വര്‍ധനയ‌്ക്ക് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണ് തീരുമാനം.

12 രൂപ മിനിമം വേണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുന്നണി തള്ളി.

പെട്രോള്‍ ഡീസര്‍ വില വര്‍ദ്ധനവ് വല്ലാതെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ടുകൂടി മനസിലാക്കിയാണ് തീരുമാനമെടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34816/bus-charge-increasing)