---
title: "കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ് ബാനർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348173/kannur"
published_at: "2026-03-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8e8fc6f78f_Screenshot_2026-03-17_110736.jpg"
keywords: []
---

# കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ് ബാനർ

> **Lead Summary:** കണ്ണൂർ : കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ‌് സ്ഥാപിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ‌് സ്ഥാപിച്ചു.

പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ എത്തുന്നു വെന്നാണ് ഫ്ളക്സിൽ എഴുതി വെച്ചിരിക്കുന്നത്.

കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മതിലിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം കെ. സുധാകരനെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ ക്യാംപയിനുമായി സുധാകരനെ അനുകൂലിക്കുന്നവർവ്യാപക പ്രചാരണമാണ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348173/kannur)