---
title: "പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന"
english_title: "Elthosekunnappilly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348221/elthosekunnappilly"
published_at: "2026-03-17T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b912946bc32_1000189050.jpg"
keywords: []
---

# പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന

> **Lead Summary:** **ഡല്‍ഹി : **പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്നാണ് സൂചന. നേരത്തെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കുമെന്ന് വിവരമുണ്ടായിരുന്നു. ചില ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ , ഉല്ലാസ് തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇരുവരും.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശനും അടക്കം മത്സര സന്നദ്ധത അറിയിച്ച എംപിമാര്‍ക്കാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതായി ആണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കെ സുധാകരന്‍.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

## Article Content

**ഡല്‍ഹി : **പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്നാണ് സൂചന. നേരത്തെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കുമെന്ന് വിവരമുണ്ടായിരുന്നു. ചില ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ , ഉല്ലാസ് തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇരുവരും.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശനും അടക്കം മത്സര സന്നദ്ധത അറിയിച്ച എംപിമാര്‍ക്കാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതായി ആണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കെ സുധാകരന്‍.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് കെ സുധാകരനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു. സുധാകരനെ അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ കണ്ണൂര്‍ ഡിസിസിയില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നു എന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348221/elthosekunnappilly)