---
title: "കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്"
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348307/kannavam"
published_at: "2026-03-18T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9e9154d6f2_Screenshot_2026-03-18_045151.jpg"
keywords: []
---

# കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്

> **Lead Summary:** കണ്ണവം : കണ്ണാവത്ത്‌ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്. കാരായി രാധയുടെ പശുവിനാണ് പരുക്കേറ്റത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ യാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോൾ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തൽ. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്ന ൽക്കാനാവാത്ത അവസ്ഥയിലാണ് പശു.

## Article Content

കണ്ണവം : കണ്ണാവത്ത്‌ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്. കാരായി രാധയുടെ പശുവിനാണ് പരുക്കേറ്റത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ യാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോൾ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തൽ. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്ന ൽക്കാനാവാത്ത അവസ്ഥയിലാണ് പശു.

കണ്ണവം പൊലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348307/kannavam)