---
title: "വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി"
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348389/pathanamthitta"
published_at: "2026-03-18T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba59f1b8d8c_Screenshot_2026-03-18_132243.jpg"
keywords: []
---

# വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി

> **Lead Summary:** വോട്ടര്‍പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് റദ്ദാക്കിയിരുന്നു. ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നത്. അടൂര്‍ ആര്‍ഡിഒയുടെതാണ് നടപടി.

## Article Content

വോട്ടര്‍പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് റദ്ദാക്കിയിരുന്നു. ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നത്. അടൂര്‍ ആര്‍ഡിഒയുടെതാണ് നടപടി.

പേര് ചേര്‍ത്തത് കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പരാതിയില്‍ നടപടിയുമായി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടി എടുത്തു.

ശ്രീനാദേവി ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കി.കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവില്‍ ഈ മേല്‍വിലാസത്തില്‍ താമസക്കാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടാണ് റേഷന്‍ കാര്‍ഡ് തന്നെ റദ്ദാക്കിയത്. അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348389/pathanamthitta)