---
title: "ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്"
english_title: "Sobhasurendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348453/sobhasurendran"
published_at: "2026-03-18T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba91e26980d_1000189503.jpg"
keywords: []
---

# ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

> **Lead Summary:** **കണ്ണൂർ : **ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ഹൈക്കോർട്ടിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയക്കാൻ ഇടയായത്. 2024 ഏപ്രിലിൽ ഇ .പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

## Article Content

**കണ്ണൂർ : **ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ഹൈക്കോർട്ടിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയക്കാൻ ഇടയായത്. 2024 ഏപ്രിലിൽ ഇ .പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348453/sobhasurendran)