---
title: "സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച"
english_title: "No moon sighted in saudi Arabia; small Eid in Gulf on Friday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348500/no-moon-sighted-in-saudi-arabia-small-eid-in-gulf-on-friday"
published_at: "2026-03-19T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb4a199bd15_images_(3)_(9).jpeg"
keywords: []
---

# സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

## Article Content

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.

അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ ഇന്ന്‌ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ഇന്ന്‌ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348500/no-moon-sighted-in-saudi-arabia-small-eid-in-gulf-on-friday)