---
title: "മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348557/pinarayi-vijayan"
published_at: "2026-03-19T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb94576f8b8_Screenshot_2026-03-19_114305.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

> **Lead Summary:** കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്.

## Article Content

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്.

പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്.

കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ഇവർ നിർമിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയുടെ ഒരുപങ്കാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348557/pinarayi-vijayan)