---
title: "കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348568/kannur"
published_at: "2026-03-19T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb9affd03c1_Screenshot_2026-03-19_121142.jpg"
keywords: []
---

# കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ യൂണിറ്റിന് അനുവദിക്കപ്പെട്ട ബഡ്ജറ്റ് ടൂറിസം ബസിലായിരുന്നു ആദ്യത്തെ ഇഫ്താർ സംഗമം യാത്ര സംഘടിപ്പിച്ചത്.

## Article Content

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ യൂണിറ്റിന് അനുവദിക്കപ്പെട്ട ബഡ്ജറ്റ് ടൂറിസം ബസിലായിരുന്നു ആദ്യത്തെ ഇഫ്താർ സംഗമം യാത്ര സംഘടിപ്പിച്ചത്.

ഇഫ്താർ സംഗമം കണ്ണൂർ ഡിടിഒ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർമാരായ റോയ് കെ ജെ, രാജേഷ് എ. ൻ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂരിൽ നിന്നും ആരംഭിച്ച യാത്ര മാടായിപ്പാറ സന്ദർശിച്ചു വയലപ്ര പാർക്കിൽ എത്തിച്ചേർന്നു. വയലപ്ര പാർക്കിൽ വെച്ചായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ, ബഡ്ജറ്റ് ടൂറിസം യൂണിറ്റ് കോഡിനേറ്റർ രജീഷ് കെ, ഗൈഡ് മാരായ ബിജു ടി സി, രാജേഷ് പി വി, സ്വപ്ന പി പി, ഹിമ ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348568/kannur)